തിരുവനന്തപുരം: സബ് ജയിൽ ആറ്റിങ്ങലിന്റെ ജയിൽ ക്ഷേമദിനാഘോഷം 14ന് രാവിലെ ജയിൽ ആസ്ഥാന കാര്യാലയം ഡി.ഐ.ജി എം.കെ.വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം ചെയ്യും.സബ് ജയിൽ സൂപ്രണ്ട് അജയകുമാർ.ഡി.ആർ,ജില്ലാ ജഡ്ജ് പ്രഭാഷ്ലാൽ എന്നിവർ സംസാരിക്കും.15,16 തീയതികളിൽ വിവധ കാര്യപരിപാടികളും കലാകായിക മത്സരങ്ങളും സ്റ്റേജ് ഷോകളും അരങ്ങേറും. 17ന് രാവിലെ സമാപന സമ്മേളനം ദക്ഷിണമേഖല ഡി.ഐ.ജി നിർമ്മലാനന്ദൻ നായരുടെ അദ്ധ്യക്ഷതയിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.