padmini

നെടുമങ്ങാട് : പാഴ്സൽ പിക്കപ്പ് വാനിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനാട് വില്ലേജ് ഓഫീസിനു സമീപം മഠത്തിൽ വീട്ടിൽ റ്റി.പത്മിനി അമ്മ (58) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പാചക ജോലിക്കാരിയായ പത്മിനി

കഴക്കൂട്ടത്ത് റോഡ് മുറിച്ചു കടക്കവേയാണ് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന

പാഴ്സൽ പിക്കപ്പ് ഇടിച്ചു വീഴ്ത്തിയത്. പത്താം തീയതിയായിരുന്നു അപകടം. ഭർത്താവ്: പരേതനായ എ.പ്രഭാകരൻ നായർ. മക്കൾ : പ്രവീൺ , പ്രവീണ. സഞ്ചയനം ഞായർ 9 ന് .