
തിരുവനന്തപുരം : പൂജപ്പുര റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന പ്രതിയെ പൊലീസ് പിടികൂടി.വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ നിന്നു കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗറിൽ താമസിക്കുന്ന സുധീർ ഖാ (27) നെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പൂജപ്പുര മുടവൻ മുഗൾ നേതാജി റോഡിലൂടെ രാവിലെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയ പ്രതി പിടിച്ചുപറിച്ചു കടന്നു കളയുകയായിരുന്നു. യാത്രക്കാരി ബഹളം വച്ചെങ്കിലും പ്രതി രക്ഷപ്പെട്ടു.അന്വേഷണം ആരംഭിച്ച പൊലീസ് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തിയുമാണ് പ്രതി സുധീർ ഖാനാണെന്ന് തിരിച്ചറിഞ്ഞത്. പൂജപ്പുര എസ്.എച്ച്. ഒ റോജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രവീൺ,സന്തോഷ് കുമാർ, എ.എസ്.ഐ ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, മനോജ്,ഉദയകുമാർ ബിനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.