k

തിരുവനന്തപുരം: പി.എസ്.സിയിൽ സമർപ്പിക്കുന്ന യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളുടെ പരിശോധനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി പി.എസ്.സി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പരിശോധന തിരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് കമ്മിഷൻ വിലയിരുത്തിയത്. ഇതിലേക്കായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായം തേടാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. പ്രാരംഭ നടപടിയായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുമായി പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജു കൂടിയാലോചന നടത്തിയതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സിയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും തമ്മിൽ ദീർഘകാലാടിസ്ഥാനത്തിൽ ധാരണപത്രം ഒപ്പിടും. സാങ്കേതിക വിദഗ്ദ്ധനായ എം.ആർ. ബൈജു പി.എസ്.സി ചെയർമാനായതോടെ പി.എസ്.സി പ്രവർത്തനങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ആദ്യപടിയായാണിത്.