തിരുവനന്തപുരം: എഴുത്തുകാരനും ഭാരത് ഭവന്റെ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന് തലസ്ഥാന നഗരിയുടെ ആദരവായി വിലാപവൃക്ഷത്തിലെ കാറ്റ് ഓർമ്മക്കൂട്ടായ്മ. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ നടന്ന ഓർമ്മകൂട്ടായ്മയിൽ ഡോ.ജോർജ്ജ് ഓണക്കൂർ, കെ.ജയകുമാർ, പ്രഭാവർമ്മ, പ്രൊഫ.മധുസൂദനൻ നായർ എന്നിവർ ഓർമ്മ പ്രഭാഷണം നടത്തി. കെ.വി. മോഹൻകുമാർ,പാലോട് രവി, ഡോ.എ.മാർത്താണ്ഡപിള്ള,ഡോ.ജെ . ഹരീന്ദ്രൻനായർ,മധുപാൽ,മുരുകൻ കാട്ടാക്കട,കരമന ഹരി, വിനോദ് വൈശാഖി,പ്രൊഫ.എ.ജി . ഒലീന,നെയ്യാറ്റിൻകര സനൽ അനൂപ് മേനോൻ,ശങ്കർ രാമകൃഷ്ണൻ,കാരയ്ക്കാമണ്ഡപം വിജയകുമാർ,നേമം പുഷ്പരാജ്,എം.രാജീവ് കുമാർ,സി.അനൂപ്,ഗിരിജ സേതുനാഥ്, ഉഷ എസ്.നായർ എന്നിവർ സ്മൃതി പ്രഭാഷണം നടത്തി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഓർമ്മക്കൂട്ടായ്മയിൽ സതീഷ് ബാബു പയ്യന്നൂരിന്റെ അഞ്ച് വിഖ്യാത ചെറുകഥകളും വായിച്ചു.