photo

പാലോട്: കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പുഷ്പലത ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി നാലഞ്ചിറ ഹരി ഐഡികാർഡ് വിതരണം ചെയ്തു. കെ.എസ്.എ.ഇ.യു- 108 സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി രാജീസ്,സംസ്ഥാന സെക്രട്ടറി ധനേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്സൺ എന്നിവർ പങ്കെടുത്തു .ഭാരവാഹികളായി അഞ്ചുതെങ്ങ് സുരേന്ദ്രൻ (പ്രസിഡന്റ് ),വിനോജ് ചൂടൽ (സെക്രട്ടറി),അജേഷ് രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.