kunnumpuram

തിരുവനന്തപുരം: കുന്നുംപുറം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ 11 സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിന്റെയും മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിനവ് - നിർമ്മലം - നമ്മുടെ വഞ്ചിയൂർ എന്ന ശുചിത്വ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും കൗൺസിലർ ഗായത്രി ബാബു നിർവഹിച്ചു.വഞ്ചിയൂർ ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.വി.വിപിൻ,ശ്രീകണ്ഠേശ്വരം ഹെൽത്ത് ഇൻസ്പെക്ടർ സജീവ്,അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.ഗോവിന്ദൻ നായർ,സെക്രട്ടറി എസ്.രാജശേഖരൻ നായർ,ട്രഷറർ കെ.ദേവരാജ്,വനിതാ വിഭാഗം കൺവീനർ ഡോ.കെ.പ്രേമ എന്നിവർ സംസാരിച്ചു.