aituc

കുറ്റിച്ചൽ: തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ഭരണം നടത്തുന്ന നരേന്ദ്ര മോദി സർക്കാർ രാജി വയ്ക്കണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ.ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ യൂണിയൻ അസംഘടിത മേഖല മസ്ദൂർ സഭ, ജനത ട്രേഡ് യൂണിയൻ സെന്റർ തുടങ്ങിയ യൂണിയനുകളിൽ നിന്ന് കുറ്റിച്ചലിലും,പരിസര പ്രദേശങ്ങളിലും നിന്ന്
എ.ഐ.ടി.യു.സിയിൽ ചേർന്ന തൊഴിലാളികളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റിച്ചൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ജോർജ് തോമസ് , സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ബെന്നി കോട്ടപ്പുറം,പി.ജി.സുഗുണൻ,മനോജ് പെരുമ്പള്ളി,സി.പി.ഐ- എ.ഐ.ടി.യു.സി നേതാക്കന്മാരായ ഈഞ്ചപ്പുരി സന്തു,വിനോദ് കടയറ,ജി രാമചന്ദ്രൻ,കോട്ടൂർ അപ്പുക്കുട്ടൻ നായർ, മധു.സി.വാര്യർ,കെ വിജയകുമാർ,മിനി തുടങ്ങിയവർ സംസാരിച്ചു.