
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ), കായിക യുവജനകാര്യ വകുപ്പിൽ അഡിഷണൽ ഡയറക്ടർ, മ്യൂസിയം, മൃഗശാല വകുപ്പിൽ കെയർ ടേക്കർ-ക്ലാർക്ക്,കായിക യുവജനകാര്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ, കേരള ജലഗതാഗത വകുപ്പിൽ പെയിന്റർ തുടങ്ങി സംസ്ഥാന, ജില്ലാതലങ്ങളിൽ ജനറൽ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് ,എൻ.സി.എ വിഭാഗങ്ങളിലായി 39 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
പരിചയ സർട്ടിഫിക്കറ്റ് - അസ്സൽ അപ്‌ലോഡ് ചെയ്യണം
അപേക്ഷിക്കുന്ന സമയത്തുതന്നെ അസ്സൽ പരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന, കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്ന നിബന്ധന തുടരാൻ തീരുമാനിച്ചു. സർട്ടിഫിക്കറ്റിന് പകരം ഉദ്യോഗാർത്ഥി സത്യവാങ്മൂലം അപ്‌ലോഡ് ചെയ്താൽ മതിയെന്ന ഇളവാണ് പിൻവലിക്കുന്നത്. 2023 ജനുവരി 1 മുതലുള്ള മുതലുള്ള വിജ്ഞാപനങ്ങൾക്ക് ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അസ്സൽ പരിചയ സർട്ടിഫിക്കറ്റ് കൂടി അപ്‌ലോഡ് ചെയ്യണം.
അഭിമുഖം നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പത്തോളജി ആൻഡ് മൈക്രോബയോളജി)- ഒന്നാം എൻ.സി.എ. എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 330/2022), തൃശൂർ ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/വാച്ച്മാൻ - എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 451/2021) തസ്തികകളിലേക്ക് അഭിമുഖം നടത്തും
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) (ബോട്ടണി) (കാറ്റഗറി നമ്പർ 737/2021), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ഫിസിക്സ്) (കാറ്റഗറി നമ്പർ 741/2021), തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 382/2020), ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 616/2021), കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സിസ്റ്റം അനലിസ്റ്റ് (കാറ്റഗറി നമ്പർ 351/2021), കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 300/2021) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും