
മലയിൻകീഴ് : കുഴുമം സെറ്റിൽമെന്റ് കോളനിയിലെ കണ്ണനെ(36)വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം നിലയിലെ മുറിയിലെ ജനലിലാണ് തൂങ്ങിയത്.മൃതദേഹം കമിഴ്ന്ന കിടക്കുന്ന നിലയിൽ ജനലിന് സമീപത്തെ കട്ടിലിലുമായിരുന്നതാണ് ബന്ധുക്കൾക്ക് സംശയത്തിന് ഇടയായത്.മലയിൻകീഴ് പൊലീസും ഫോറൻസിക് വിദഗ്ദ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.തൂങ്ങിമരണ മെന്നാണ് പ്രാഥമിക നിഗമനമെന്ന് മലയിൻകീഴ് എസ്.ഐ.പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. കണ്ണന്റേത് പ്രണയ വിവാഹമായിരുന്നു.ദേവസ്വം ബോർഡിൽ ജോലിയുള്ള അർച്ചനയാണ്.ഭാര്യ.മക്കൾ : അഞ്ജലി,അവന്തിക.