
തിരുവനന്തപുരം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സെക്ഷൻ കട്ടർ (കാറ്റഗറി നമ്പർ 650/2021), മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 598/2021) എന്നീ തസ്തികകളിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാപട്ടിക
കായിക യുവജനകാര്യ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 152/2022), മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രാഫ്ട്സ്മാൻ കം സർവ്വേയർ (കാറ്റഗറി നമ്പർ 293/2021) എന്നീ തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ഓൺലൈൻ പരീക്ഷ
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) (സോഷ്യോളജി) (കാറ്റഗറി നമ്പർ 733/2021), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഓഫീസർ (മർമ്മ) (കാറ്റഗറി നമ്പർ 95/2022), പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 690/2021) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.