തിരുവനന്തപുരം:സാംസ്കാരിക വകുപ്പിനുകീഴിൽ ചെമ്പഴന്തിയിലുള്ള ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രത്തിൽ ഗുരുദേവ ദർശനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ,സാംസ്കാരിക കേന്ദ്രങ്ങൾ, ഗുരുമന്ദിരങ്ങൾ എന്നിവയുടെ കൂട്ടായ്മ സംഘടിപ്പിക്കും. ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവർ ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം,ചെമ്പഴന്തി പി.ഒ എന്ന വിലാസത്തിലോ sniscchempazhanthi@gmail.com എന്ന ഇമെയിൽ മുഖേനയോ രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ : 0471-2599009, 9995568505.