തിരുവനന്തപുരം: ബാറ്ററി ഏജൻസിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.ആറ്റുകാൽ സ്വദേശി മുരളീധരൻ നായരാണ് തട്ടിപ്പിനിരയായത്. ബാറ്ററി ഏജൻസി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ആറ്റുകാൽ പട്ടാണിക്കുഴി ലെയ്നിൽ താമസിക്കുന്ന കണ്ണൻ തന്റെ അടുത്ത് നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ് മുരളീധരൻ നായർ പരാതി നൽകിയിരിക്കുന്നത്.

ബാറ്ററികൾ, യു.പി.എസ്,ഇൻവെർട്ടർ എന്നിവയുടെ കേരളത്തിലെ ഡീലറാണെന്ന് പറഞ്ഞാണ് കണ്ണൻ സമീപിച്ചത്. കുറച്ച് നാളുകൾ കഴിഞ്ഞാണ് തട്ടിപ്പ് മനസിലായത്.ഇയാളോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തരാതെ ഭീഷണി മുഴക്കി.കൂടുതൽ അന്വേഷണത്തിൽ എട്ട് പേരെ ഇയാൾ സമാനരീതിയിൽ പറ്റിച്ചതായി കണ്ടെത്താനായെന്നും മുരളീധരൻ നായർ പരാതിയിൽ പറയുന്നു.ഫോർട്ട് എ.സി.പി ഷാജിക്ക് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ഉടൻ അന്വേഷണം ആരംഭിക്കും.