prin

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‌ഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പെരുമാതുറയിലുള്ള സുഹൃത്തിന്റെ വീട്ടിലും നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ വിതുര മേമല റോഡരികത്ത് വീട്ടിൽ നിന്ന് ആനാട് ചുള്ളിമാനൂർ ചെറുവേലി എസ്.ആർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന പ്രിൻസിനെയാണ് (23) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്രീനാഥ്,റോജോമാൻ,സൂര്യ.കെ.ആർ,എ.എസ്.ഐ വിജയൻ,എസ്.സി.പി.ഒ പ്രകാശ്,വിജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.