തിരുവനന്തപുരം : തിരുമലയിൽ നിന്നും ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി.തൃക്കണ്ണാപുരം പാങ്ങോട്ടുവിള പുത്തൻ വീട്ടിൽ അച്ചു എന്നു വിളിക്കുന്ന കൃഷ്ണപ്രസാദിനെയാണ് (19) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 13ന് വൈകിട്ട് തിരുമല പുത്തൻകട ജംഗ്ഷന് സമീപമുള്ള മെഡിക്കൽ സ്റ്റോറിന് മുൻവശം പാർക്ക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടിച്ചെടുത്തത്. സമീപത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.മോഷ്ടിച്ചെടുത്ത വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ മറ്റു ചില വാഹന മോഷണങ്ങളെക്കുറിച്ചും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.