തിരുവനന്തപുരം: മുൻ ക‌ൃഷിവകുപ്പ് ഡയറക്ടർ ആർ.ഹേലിയുടെ രണ്ടാം ചരമവാർഷികാചരണം ഇന്ന് നടക്കും. രാവിലെ 10.30ന് മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ആർ.ഹേലി: കാർഷിക രംഗത്തിന്റെ എഴുത്തച്ഛൻ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അനുസ്മരണ സന്ദേശം ചടങ്ങിൽ വായിക്കും. ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ദീപപ്രകാശനം നടത്തും.അഡ്വ.ജമീലാപ്രകാശം,​ പ്രശാന്ത് ഹേലി,​ തുടങ്ങിയവരും പങ്കെടുക്കും.