ചിറയിൻകീഴ്: കഠിനംകുളം സർവീസ് സഹകരണ സംഘം രജത ജൂബിലി ആഘോഷവും സഹകാരി കൂട്ടായ്മയും ഇന്ന് നടക്കും. ഇതിനോടനുബന്ധിച്ച് വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ സഹകരണ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും. മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷതയും സുവനീർ പ്രകാശനവും നിർവഹിക്കും. മുൻ ഭരണസമിതി അംഗങ്ങളെ ആദരിക്കൽ സഹകരണ റിസ്ക് ഫണ്ട് ബോർഡ് അംഗം മധു മുല്ലശേരിയും പ്രതിഭകളെ ആദരിക്കൽ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീലും സഹകാരി സഹായവിതരണം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദും നിർവഹിക്കും. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ജില്ലാപഞ്ചായത്തംഗം ഉനൈസ അൻസാരി, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ (ജനറൽ), നിസാമുദ്ദീൻ.ഇ, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) സുരേഷ് കുമാർ, കയർഫെഡ് ഡയറക്ടർ കഠിനംകുളം സാബു, സി.പി.എം മേനംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രേംജിത്ത് എസ്.എ, ഗ്രാമപഞ്ചായത്തംഗങ്ങളായ സഫീർ.ടി, ഡോ.ലെനിൻലാൽ, എസ്.മോഹൻ, അബ്ദുൾ സലാം, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി നോയൽ ഫെ‌‌ർണാണ്ടസ്, മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷഹീർ ജി.അഹമ്മദ്, കെ.സി.ഇ.യു ജില്ലാജോയിന്റ് സെക്രട്ടറി വി.വിജയകുമാർ‌ എന്നിവർ പങ്കെടുക്കും. സംഘം പ്രസിഡന്റ് വിനയകുമാർ.ജെ സ്വാഗതവും സെക്രട്ടറി പ്രീതാ മണികണ്ഠൻ നന്ദിയും പറയും.