വക്കം : വീരയോദ്ധാവ് ക്യാപ്റ്റൻ ആർ.ശശീന്ദ്രബാബുവിന് സ്മാരകം വേണമെന്നാവശ്യം ശക്തം .വക്കം ബാബു മന്ദിരത്തിൽ ക്യാപ്റ്റൻ ആർ. ശശീന്ദ്രബാബു യുദ്ധത്തിൽ വീരമൃത്യു വരിച്ചിട്ട് അൻപതു വർഷം പിന്നിടുകയാണ്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഇതുവരെ സ്മാരകം പണിതിട്ടില്ല. വക്കം സൗഹൃദ വേദി പ്രസിഡന്റ്‌ സി. വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ക്യാപ്റ്റൻ ആർ. ശശീന്ദ്രബാബു ട്രസ്റ്റ്‌ രൂപീകരിക്കാൻ തീരുമാനിച്ചു. വി. ഗോപി, ആർ. സുമേധൻ,എ. അബ്ദുൾകലാം, കെ. ബി. മുകുന്ദൻ, ജി,ജയറാംദാസ് തുടങ്ങിയവർ സംസാരിച്ചു.