
അശ്വതി: ജോലിയിലെ ആത്മാർത്ഥത മൂലം മേലധികാരികളിൽ നിന്ന് പ്രശംസയും പാരിതോഷികവും ലഭിക്കും. വാതകം, വൈദ്യുതി, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
ഭരണി: സന്താനങ്ങളുടെ കലാപരിപാടികളിൽ നല്ല വിജയം കരസ്ഥമാക്കാൻ കഴിയും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും.
കാർത്തിക: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി അശ്രാന്ത പരിശ്രമം, കലാമത്സര പരിപാടികളിൽ നല്ല വിജയം കരസ്ഥമാക്കും, പുരസ്കാരലബ്ധി.
രോഹിണി: കുടുംബത്തിൽ പ്രായം കൂടിയ വ്യക്തികൾക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടിവരും. ധനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം.
മകയിരം: തൊഴിൽ സ്ഥാപനങ്ങളിൽ അഗ്നിഭീതി, കക്ഷിരാഷ്ട്രീയ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കും.
തിരുവാതിര: ശത്രുജയം, രാജപ്രീതി, സജ്ജന ബഹുമാന്യത, പ്രതാപം, സഹോദരസഹായഗുണം, നവീന വസ്ത്രരത്നാഭരണലബ്ധി. ലഹരിപദാർത്ഥങ്ങളോട് താത്പര്യക്കുറവ്, പുതിയ കൂട്ടുകെട്ട് ഗുണാനുഭവത്തിന് ഫലമാകുന്നു.
പുണർതം: ശത്രുക്കളിൽ നിന്ന് അകൽച്ച. വ്യവസായ - വ്യാപാര മേഖലകളിൽ തൊഴിൽ സാദ്ധ്യത.വ്രതാനുഷ്ഠാനം, മലകയറൽ, രാജബഹുമാനം, സുഹൃത്തുക്കളുടെ വിവാഹചടങ്ങുകളിൽ സംബന്ധിക്കൽ.
പൂയം: മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ഉപദ്രവം, കലാമത്സര പരിപാടികളിൽ സജീവമായി പങ്കെടുത്ത് പ്രശസ്ത വിജയം കരസ്ഥമാക്കും.
ആയില്യം: ആദ്ധ്യാത്മിക പ്രവർത്തികൾക്ക് അംഗീകാരവും പുരസ്കാരങ്ങളും ലഭിക്കും.ഉപകാരങ്ങൾ ചെയ്തുകൊടുത്ത വ്യക്തികളിൽ നിന്ന് പ്രതിഫലമായി നഷ്ടങ്ങൾ സഹിക്കേണ്ടിവരും.
മകം: ഉത്സവാഘോഷ പരിപാടികളിൽ സജീവ സാന്നിദ്ധ്യം, ബന്ധുജന സമാഗമം,കലാകാരന്മാർക്ക് ബഹുമാനവും വരുമാനവും വർദ്ധിക്കൽ, യോഗ, നീന്തൽ, സംഗീതം, പാചകം എന്നിവ പരിശീലിക്കൽ.
പൂരം: കൂട്ടുകച്ചവടത്തിൽ ധനനഷ്ടം, ആരോഗ്യപുഷ്ടി, ഗൃഹത്തിൽ ആഭ്യന്തര കലഹം, ദൂരസഞ്ചാരം, പുണ്യദേവാലയ സന്ദർശനം, കുടുംബത്തിൽ വിവാഹ നിശ്ചയം.
ഉത്രം: ജോലിയിൽ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കൽ, വ്യവസായ പുരോഗതിയുണ്ടാകൽ, വിദേശ ബന്ധുക്കളിൽ നിന്ന് പ്രതീക്ഷിച്ച ധനം ലഭിക്കാതിരിക്കും.
അത്തം: വിദേശയാത്രക്കുള്ള അനുമതി ലഭിക്കും. സൽകീർത്തി, ധാർമ്മിക പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കൽ, യന്ത്രത്തകരാറുമൂലം ധനനഷ്ടം, ആരോഗ്യപുഷ്ടി.
ചിത്തിര: ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുജനക്ളേശം, പുതിയ പ്രവർത്തനങ്ങളാരംഭിക്കൽ, വാഹനാദികളിൽ നിന്ന് നല്ല സമ്പാദ്യം.
ചോതി: ലഹരിപദാർത്ഥങ്ങളോട് ഒട്ടും താത്പര്യമില്ലാത്ത അവസ്ഥ, വിദ്യാലയങ്ങൾക്കായി നല്ല തുക സംഭാവന നൽകും.
വിശാഖം: മഹത് വ്യക്തികളുമായി അടുത്തു പരിചയപ്പെടാനിടയുണ്ട്. കാർഷികരംഗത്ത് ശോഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
അനിഴം: രാഷ്ട്രീയരംഗത്ത് വിരാജിക്കുന്ന വ്യക്തികൾക്ക് അപവാദശ്രവണവും അപകീർത്തിയും കുറ്റപ്പെടുത്തലുകളും ഉണ്ടാകാനിട. വിവാഹാദിമംഗളകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കും.
തൃക്കേട്ട: സൽകർമ്മങ്ങൾക്കും സാധുസംരക്ഷണങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും. മാതാപിതാക്കളെ ശുശ്രൂഷിക്കുകയും അമിത സ്നേഹം അവർക്ക് കൊടുക്കുകയും ചെയ്യും.
മൂലം: വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കും. സദസിൽ വച്ച് ആദരിക്കപ്പെടും. രാഷ്ട്രീയ സാമൂഹ്യരംഗത്ത് സമഗ്ര സംഭാവന നൽകിയതിന് പുരസ്കാരം ലഭിക്കും.
പൂരാടം: സഹോദരങ്ങളിൽ നിന്ന് സഹായസഹകരണം ധാരാളമുണ്ടാകും. നിറുത്തിവച്ച ഗൃഹാരംഭം പ്രവർത്തനം പുനരാരംഭിക്കും.
ഉത്രാടം: കുടുംബവസ്തുക്കൾ ഭാഗം ചെയ്ത് കിട്ടുന്ന ധനം കൊണ്ട് സന്താനങ്ങളുടെ വിവാഹം നന്നായി നടത്താൻ കഴിയും. തൊഴിൽ രംഗത്ത് ശത്രുക്കൾ വർദ്ധിക്കും. ഔഷധസേവ നടത്തും.
തിരുവോണം: കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാനിടയുണ്ട്. പുണ്യദേവാലയങ്ങൾ സന്ദർശിക്കും. വ്രതാനുഷ്ഠാനം.
അവിട്ടം: ജോലിക്കയറ്റത്തോടൊപ്പം ഇഷ്ടസ്ഥലത്തേക്ക് മാറ്റവും ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കും.
ചതയം: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുരുജനപ്രീതി. പുണ്യദേവാലയ സന്ദർശനം കൊണ്ടും നാമജപം കൊണ്ടും മാനസികമായി സമാധാനം ഉണ്ടാകും.
പൂരുരുട്ടാതി: വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും. കുടുംബത്തിൽ തസ്കരഭയം, പ്രായമായവർക്ക് ദേഹാസ്വാസ്ഥ്യം.
ഉത്രട്ടാതി: സന്താനങ്ങളുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ നടപടിയെടുക്കും. എല്ലാ മേഖലകളിൽ നിന്നും ആദരവ് ലഭിക്കും. കോടതിവ്യവഹാരവിജയം. നവീന കർമ്മലബ്ധി.
രേവതി: നാട്ടുകാരിൽ നിന്ന് അംഗീകാരവും പുരസ്കാരവും. ആരോഗ്യപുഷ്ടി,ബന്ധുജനസമാഗമം, ചിരകാലാഭിലാഷം പൂവണിയ