മുടപുരം: ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്ന കിഴുവിലം പഞ്ചായത്തിലെ കർഷകർക്ക് ആനുകൂല്യം നൽകുന്നു. കുറഞ്ഞത് 25 സെന്റ് സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്തിരിക്കണം. പുതിയതായി കൃഷി തുടങ്ങാൻ പോകുന്ന കർഷകർക്കും അപേക്ഷിക്കാം. തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്നതോ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നതോ ആയ എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട കർഷകർ ഉടൻ കിഴുവിലം കൃഷിഭവനിൽ വിവരം അറിയിക്കണം.