
നെയ്യാറ്റിൻകര: ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണവും ചികിത്സ ധനസഹായ വിതരണവും സംഘടിപ്പിച്ചു.ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ദേശീയ മനുഷ്യാവകാശ മിഷൻ ജില്ല ചെയർമാൻ രാഭായി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെ.ജോസ് ഫ്രാങ്ക്ളിൻ,കെ.കെ.ഷിബു എന്നിവർ ചികിത്സ ധനസഹായ വിതരണം നടത്തി.സ്‌കൂൾ മാനേജർ ഡി.രജീവ്,ബി.ജെ.പി. നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് രാജേഷ്, പ്രിൻസിപ്പൽ ജ്യോതികുമാർ,എച്ച്.എം.എം.ആർ നിഷ,അരങ്ങൽ ഷിബു,ആനന്ദ് രാഭായി,ബിനു മരുതത്തൂർ എന്നിവർ പങ്കെടുത്തു.