
വർക്കല : കരാട്ടെ ഇന്ത്യ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ വർക്കല ജിയോക്കു കായ് കരാട്ടെ സെന്ററിലെ ആർ.എസ്.തേജസിനും മികച്ച പ്രകടനം കാഴ്ചവച്ച സഹതാരങ്ങൾക്കും കോച്ച് സുമേഷിനും വർക്കല റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ചലച്ചിത്ര സംവിധായകൻ മേജർ രവി ഉദ്ഘാടനം നിർവഹിച്ചു.ആർമി റിട്ട.ക്യാപ്റ്റൻ കടയ്ക്കൽ അനിൽകുമാർ, സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ വി.ജയചന്ദ്രൻ, റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് എസ്.പ്രസന്നകുമാർ, അശ്വന്ത് മുകുന്ദൻ, ലോജിത് തൃശൂർ, കഴക്കൂട്ടം ശിവകുമാർ, പി.ടി.ഫ്രാൻസിസ്, അജി കൊല്ലം, അനീഷ് ദാസ്, സുഭാഷ് ഇടുക്കി, ഷെറിൻവെട്ടൂർ, ഗിരീഷ് കോരാണി, നിഷ ഊന്നിൻമൂട്, എ.അമൽ, മുഹമ്മദ് അസീൻ, കരാട്ടെ താരം അമൃത വിജയൻ, മെഡൽ ജേതാവ് പി. എസ്.വൈഷ്ണവി തുടങ്ങിയവർ പങ്കെടുത്തു.