p

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പുത്തൻനട വാർഡിൽ വിദ്യാദീപം പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഈ മേഖലയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കായി മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്.പ്രവീൺ ചന്ദ്രയുടെ നേതൃത്ത്വത്തിലാണ് പദ്ധതി രൂപീകരിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ സഹായം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം. ഇപ്രാവശ്യത്തെ സ്കോളർഷിപ്പ് ലഭിച്ചത് പള്ളിക്കൽ യു.ഐ.ടിയിലെ ബി.കോം വിദ്യാർത്ഥി രാഹുൽ ബിനുവിനാണ്.
കിഴക്കതിൽ ചേർന്ന യോഗത്തിൽ കേരള സർവകലാശാല യൂണിയൻ കൗൺസിലർ വിജയ് വിമൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. വൈശാഖ്, മണികണ്ഠൻ, ജിഷമോൾ എന്നിവർ പങ്കെടുത്തു.