maranalloor

മലയിൻകീഴ് : ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിൽ സീനിയർ വിഭാഗത്തിൽ മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്റ്റ് ഒന്നാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുത്തു. പ്ലസ് വൺ വിദ്യാർത്ഥികളായ അർഷിത.ജെ.എസ്, ഹൃദ്യ .എസ് എന്നീ വിദ്യാർത്ഥിനികളാണ് പ്രോജക്റ്റ് അവതരിപ്പിച്ചത്. ജനുവരി 3 മുതൽ നാഗ്പൂരിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിലും ജനുവരി 27 മുതൽ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും പ്രോജക്റ്റ് അവതരിപ്പിക്കാൻ സ്കൂളിന് അവസരം ലഭിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഉണക്കമീൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിന് പരിഹാരമായി വീട്ടിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു സോളാർ ഡ്രൈയർ നിർമ്മിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഒന്നാം സ്ഥാനം നേടി കൊടുത്തത്. പ്രോജക്റ്റിൽ കുട്ടികളെ ഗൈഡു ചെയ്തത് ഹയർ സെക്കൻഡറി ഫിസിക്സ് അദ്ധ്യാപിക ജി.ഐ.ശശികലയാണ്.ജനുവരി 29 മുതൽ ഇടുക്കിയിൽ നടക്കുന്ന കേരള സയൻസ് കോൺഗ്രസിലും ഈ പ്രോജക്റ്റ് അവതരിപ്പിക്കും.