antony-raju

തിരുവനന്തപുരം: ഹിന്ദി അദ്ധ്യാപക മഞ്ച് (എച്ച്.എ.എം) ജില്ലാ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് ബിന്ദുഷ അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ കൗൺസിലർ രാഖി രവികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിപിൻ,സംസ്ഥാന ട്രഷറർ അബ്‌ദുൽ അസീസ്,കേരള ഹിന്ദി പ്രചാരസഭാ സെക്രട്ടറി മധു എന്നിവർ സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹിന്ദി അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു.ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. പ്രതിനിധി സമ്മേളനവും ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.