
വർക്കല: സാമൂഹികമായും സാമ്പത്തികമായും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ നൽകിയിരുന്ന സൗജന്യ ട്യൂഷൻ പുനഃരാരംഭിച്ചു. വർക്കല മുൻസിപ്പാലിറ്റിയിലെ കണ്വാശ്രമം പത്താം വാർഡിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കൂട്ടികൾക്ക് വർഷങ്ങളായി എൻ.എസ്.എസ് യൂണിറ്റിലെ വോളന്റിയർമാർ സൗജന്യ ട്യൂഷൻ നൽകുന്നുണ്ട്. കൊവിഡ് വന്നതോടെയാണ് ട്യൂഷൻ നിറുത്തേണ്ടി വന്നത്.
പുനഃരാരംഭിച്ച ട്യൂഷൻ ക്ലാസുകളുടെ ഉദ്ഘാടനം പരീക്ഷ സൂപ്രണ്ടും ഫിസിക്സ് വിഭാഗം മേധാവിയുമായ ഡോ.സജേഷ് ശശിധരൻ പഠനോപകരണങ്ങൾ നൽകി നിർവഹിച്ചു. കോളേജിലെ പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ, പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, വീനസ്.സി.എൽ, ദിപിൻ ജ്യോതി, അർജുൻ കൃഷ്ണ, രേവതി, ആരതി ഷീന എന്നിവർ സംസാരിച്ചു. വോളന്റിയർമാരായ അതുൽ, പ്രതീക്ഷ, റിച്ചു സായി, അഭിജിത്ത്, അനന്തു, സഞ്ജയ് തുടങ്ങിയവർ നേതൃത്വം നൽകി.