p-rajeev

തിരുവനന്തപുരം: വിദ്യാഭ്യാസ വിചക്ഷണൻ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ എത്തണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. സർവകലാശാലകൾക്ക് വേണ്ടത് ധൈഷണിക നേതൃത്വമാണ്. റിട്ട. ജഡ്ജിമാർ എല്ലാ കാര്യത്തിലെയും അവസാന വാക്കാണെന്ന അഭിപ്രായമില്ലെന്നും സർവലകശാല നിയമ ഭേദഗതിബില്ലിന്മേൽ നടന്ന ചർച്ചയ്ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.
കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി മല്ലികാ സാരാഭായിയെ നിയമിച്ച മാതൃകയാണ് മറ്റ് സർവലകശാലാളുടെ കാര്യത്തിലും സർക്കാർ ആലോചിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. സർക്കാർ തീരുമാനിക്കുന്നത് അയോഗ്യനായ വ്യക്തിയെ ആണെങ്കിൽ പ്രതിപക്ഷ നേതാവിന് വിയോജനക്കുറിപ്പ് നൽകാം. അപ്പോൾ അദ്ദേഹത്തിന്റെ വിയോജനമാവും നക്ഷത്രതിളക്കത്തോടെ നിലനിൽക്കുക. മികച്ച വിദ്യാഭ്യാസ വിചക്ഷണനെ നിയമിക്കാൻ ഒരുമിച്ച് നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്.
മുഖ്യമന്ത്രിയെ ചാൻസലറാക്കിയ രാജസ്ഥാനിലെ കോൺഗ്രസ് മാതൃക കേരളം പിന്തുടരുന്നില്ല.