വർക്കല :വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റ് ഓണക്കാലത്ത് നടത്തിയ വ്യാപാര മഹോത്സവം സീസൺ 6 ന്റെ സമ്മാനദാനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും 15ന് വൈകിട്ട് 4ന് വർക്കല മൈതാനത്തു നടക്കും.വ്യാപാരികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം,വർക്കല നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങൾ, ശുചീകരണതൊഴിലാളികൾ,മൈതാനം,നടയ്ക്കാ മുക്ക് പൂളുകളിലെ ചുമട്ടുതൊഴിലാളികൾ എന്നിവർക്കു യൂണിഫാറം വിതരണം ,ആശ്വാസ് ചികിത്സാ സഹായ വിതരണം , ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടക്കും.സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.അഡ്വ.വി.ജോയി എം.എൽ.എ സമ്മാനദാനം നിർവഹിക്കും.യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.മലപ്പുറം ആർ.ആർ.ആർ.എഫ് കമാന്റന്റ് ബി.കെ. പ്രശാന്തൻ കാണി, വർക്കല ഡി.വൈ.എസ്.പി പി. നിയാസ്, എക് സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എസ്. ഹരികുമാർ എന്നിവരെ യഥാക്രമം പെരിങ്ങമ്മല രാമചന്ദ്രൻ,അൻസാർ വർണ്ണന , പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എം. സാജു , സമിതി ജില്ലാ ട്രഷറർ ധനീഷ് ച ന്ദ്രൻ എന്നിവർ ആദരിക്കും.സമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ.വി ജയൻ ചികിത്സാ സഹായവും നഗരസഭാ ചെയർമാൻ കെ.എം.ലാ ജി യൂണിഫാറവും സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ബി.ജോഷി ബാസു വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്യും.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എസ്. ഹരികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.കൗൺസിലർമാരായ വി.നിതിൻനായർ, പി.എം.ബഷീർ, അഡ്വ.ആർ.അനിൽകുമാർ,സമിതി ചിറയിൽകീഴ് മേഖലാ ട്രഷറർ ബി.മുഹമ്മദ് റാഫി, ജില്ലാ സെക്രട്ടറിമാരായ ഡി.എസ്.ദിലീപ്,ബി.അനിൽകുമാർ,വർക്കല ടൗൺയൂണിറ്റ് മുഖ്യ രക്ഷാധികാരി അഡ്വ.ജി.പ്രതാപൻ,വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ ബി.പ്രേംനാഥ്, എസ്.കമറുദ്ദീൻ, പുത്തൂരം നിസാം, സി.ചന്ദ്രബാബു, എസ്.പ്രദീപ്, വട്ടപ്ലാംമൂട് യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ദിലീപ്,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.സുഗുണൻ, എസ്.ശ്രീകുമാർ, വനിതാവിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രമതി ഷാജഹാൻ തുടങ്ങിയവർ സംസാരിക്കും. സി.വിജയപ്രകാശൻപിളള സ്വാഗതവും എം.ഷാഹുൽഹമീദ് നന്ദിയും പറയും.