
ശിവഗിരി : തീർത്ഥാടനക്കാലത്ത് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തുന്ന ലക്ഷണക്കണക്കിന് തീർത്ഥാടകർക്ക് മൂന്ന് നേരവും ഭക്ഷണം വിളമ്പാനുള്ള വിസ്തൃതിയേറിയ ഗുരുപൂജാ അന്നദാന പന്തലിന്റെ പണികൾ രാപകലില്ലാതെ നടക്കുന്നു.
ഗുരുപൂജാമന്ദിരത്തിന് വടക്കുവശം തയ്യാറാകുന്ന പന്തലിൽ ഒരേസമയം പതിനായിരങ്ങൾക്ക് ഭക്ഷണം കഴിക്കാനാവും. കൊവിഡ് കാലത്തെ മരവിപ്പുമാറി അനുകൂല കാലാവസ്ഥ ആയതിനാൽ ഇത്തവണ അൻപത് ലക്ഷത്തോളം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ പന്തൽ നിർമ്മാണം പൂർത്തിയാകും
ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനും സേവന സന്നദ്ധരായ നൂറുകണക്കിന് വോളന്റിയർമാരെ ഇവിടെ അണിനിരത്തും. ഒന്നിനും ഒരു കുറവും വരാതെയുള്ള ഒരുക്കങ്ങളാണ് ശിവഗിരിക്കുന്നിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.
ഫോട്ടോ -ശിവഗിരി തീർത്ഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള വിസ്തൃതിയേറിയ പന്തലിന്റെ പണി പുരോഗമിക്കുന്നു.