തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയെ പൊതുമേഖലയിൽ നിലനിറുത്തുക' എന്ന മുദ്രാവാക്യമുയർത്തി എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ ( ബെഫി ) സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അവകാശ സംരക്ഷണ ജാഥ ഇന്ന് രാവിലെ വർക്കലയിൽ നിന്നാരംഭിക്കും. എസ്.ബി.ഐയ്‌ക്ക് മുന്നിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5ന് നെടുമങ്ങാട് ചന്തമുക്കിൽ നടക്കുന്ന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും കഴക്കുട്ടത്തുനിന്നും ആരംഭിക്കുന്ന ജാഥകൾ യഥാക്രമം കേശവൻകുട്ടി, എസ്.എസ്.ബിജു എന്നിവർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് പുജപ്പുരയിൽ നടക്കുന്ന സമാപനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. ജയൻബാബു ഉദ്ഘാടനം ചെയ്യും. 16ന് വൈകിട്ട് 5ന് രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമാപന സമ്മേളനം മുൻമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.