
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസി മലയാളികളിൽ മടങ്ങിവരുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള പ്രവാസി ലീഗിന്റെ പ്രവാസ ധാരയുടെ പ്രകാശനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേ ഹം. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ പ്രതി ജില്ലാ ട്രഷറർ വള്ളക്കടവ് ഗഫൂറിന് നൽകി. എസ്.എഫ്.എസ് തങ്ങൾ, നഗരൂർ സെദ്ദീൻ,ആലംകോട് ഹസൽ,ഷെബീർ മൗലവി,സഫറുള്ള ഹാജി ബീമാപള്ളി, എം.കെ.അഷ്റഫുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മുഹമ്മദ് മാഹീൻ സ്വാഗതവും അശ്വധ്വനി കമാലുദ്ദീൻ നന്ദിയും പറഞ്ഞു.