തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ ആനാട് മോഹൻദാസ് കോളേജിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഇന്നൊവേഷൻ കൗൺസിലിന്റെ (IIC) ഒരുവർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ഫോർ സ്റ്റാർ അംഗീകാരം ലഭിച്ചു. ദേശീയതലത്തിൽ ഉയർന്ന റാങ്കാണിത്. വിദ്യാർത്ഥികളുടെ ആശയങ്ങളെ വാണിജ്യപ്രാധാന്യമുള്ള ഉത്പന്നങ്ങളായി മാറ്റുന്നതിനും നവസംരംഭകരെ കണ്ടെത്തുന്നതിനും കോളേജിൽ നടപ്പാക്കിയ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹമാക്കിയത്.
ഡോ. ആശാലത തമ്പുരാൻ (ഡയറക്ടർ), ഡോ.എസ്. ഷീല (പ്രിൻസിപ്പൽ), പ്രൊഫ. പ്രദീപ് രാജ് ( ഹെഡ് ഇന്നൊവേഷൻ സെന്റർ ), അഖിലേഷ് കുമാർ.എസ് (നോഡൽ ഓഫീസർ, എം.സി.ഇ.ടി) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.