fire-force

തിരുവനന്തപുരം: ഫയർ ഫോഴ്സിന്റെ വാഹനങ്ങളിൽ ഇന്ധനം നിറച്ചതിന് സ്വകാര്യ പമ്പുകൾക്ക് നൽകാനുള്ള 2.25 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതോടെ പ്രതിസന്ധി തത്കാലം ഒഴിവായി. ആറുമാസത്തെ കുടിശിക നൽകാത്തതിനാൽ പമ്പുകൾ ഇന്ധന വിതരണം നിറുത്തിയെന്ന വാർത്ത തിങ്കളാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുട‌ർന്നാണ് അടിയന്തര നടപടി. വാർത്തയെ തുടർന്ന് ധനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു.

ഒരുകോടിയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നായിരുന്നു ഫയർ ഫോഴ്സിന്റെ ആവശ്യം. എന്നാൽ, ഫയർ ഫോഴ്സിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഴുവൻ തുകയും ധനവകുപ്പ് അനുവദിക്കുകയായിരുന്നു.