
തിരുവനന്തപുരം: ഗവർണർ ഇന്ന് രാജ്ഭവനിൽ നടത്തുന്ന ക്രിസ്മസ് വിരുന്നിൽ നിന്ന് സ്പീക്കർ എ.എൻ.ഷംസീറും പിന്മാറി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ വിരുന്നിന് എത്താനാവില്ലെന്ന് സ്പീക്കർ ഇന്നലെ ഗവർണറെ അറിയിച്ചു. ഗവർണർക്ക് ക്രിസ്മസ് ആശംസയും നേർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഗവർണറുടെ സത്കാരത്തിൽ നിന്ന് നേരത്തേ ഒഴിവായിരുന്നു.