ksrtc

തിരുവനന്തപുരം: സിൽവർലൈൻ മരവിപ്പിച്ചതിന് പിന്നാലെ,​ കെ.എസ്.ആർ.ടി.സി കിഫ്ബിയുടെ പണമുപയോഗിച്ച് നടത്തുന്ന ജോലികളുടെ കൺസൾട്ടന്റായി കെ-റെയിലിനെ തിരഞ്ഞെടുത്തു. കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് ടെർമിനൽ- ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ പ്രോജക്ട് റിപ്പോർട്ടുണ്ടാക്കൽ, നിർമ്മാണ പ്ലാനുണ്ടാക്കൽ, എസ്റ്റിമേറ്റുണ്ടാക്കൽ, ടെൻഡർ രേഖകളുണ്ടാക്കൽ, മേൽനോട്ടം എന്നിവയാണ് ചുമതല. കരാർ ഉടൻ ഒപ്പിടും.

ബസ് സ്റ്റാൻഡുകളിലെ ഷോപ്പിംഗ് കോംപ്ലക്സുകളുടെ ചുമതല ഇപ്പോൾ എച്ച്.എൽ.എല്ലിനാണ്. വിവിധ സ്ഥലങ്ങളിൽ പുതിയ കോംപ്ലക്സുകളുടെയും ടെർമിനലുകളുടെയും നിർമാണ പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്. ചിലത് നിർമാണ ഘട്ടത്തിലാണ്. ഇതിന്റെ വിവരങ്ങൾ കെ -റെയിലിന് കൈമാറും.