തിരുവനന്തപുരം: സാക്ഷരതാ പ്രേരക് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സാക്ഷരതാമിഷൻ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രേരക്മാർ നടത്തുന്ന രാപ്പകൽ സമരം സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.പി അശോകൻ, വൈസ് ചെയർമാൻ ജി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.