krishnanannair

പാറശാല: അദ്ധ്യാപക ദമ്പതികൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ നിര്യാതരായി. മുറിയത്തോട്ടം അതിയന്നൂർവിളാകം ദർശനയിൽ പാറശാല ഇവാൻസ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ട.പ്രിൻസിപ്പൽ കെ.കൃഷ്ണൻ നായരും (91) ഭാര്യ പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട.പ്രിൻസിപ്പൽ രാജേശ്വരി അമ്മ (82) യുമാണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പെട്ടെന്നായിരുന്നു ഇരുവരുടെയും അന്ത്യം. മക്കൾ: വീണാ കിഷോർ (യു.എസ്.എ), ആശാ നായർ (കാർമൽ ജി.എച്ച്.എസ്, തിരുവനന്തപുരം). മരുമക്കൾ: പരേതനായ സനൽ കിഷോർ, അജിത് കുമാർ (റിട്ട.ഐ.എ.എഫ് ഓഫീസർ).സഞ്ചയനം വ്യാഴം രാവിലെ 9 ന്.