g

വർക്കല: ബിവറേജസ് വർക്കല ഔട്ട്ലറ്റ് കുത്തിത്തുറന്ന് 50340 രൂപ വിലവരുന്ന 31 കുപ്പി മദ്യം മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രി 1.30യോടെ ഔട്ട്ലറ്റിന് മുന്നിലെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്.പ്രീമിയം കൗണ്ടറിൽ നിന്ന് മുന്തിയ ഇനം മദ്യമാണ് മോഷ്ടിച്ചത്.ഓഫീസിലെ മൊബൈൽ ഫോണും മോഷണം പോയിട്ടുണ്ട്.ഷെൽഫ് പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.മൂന്നുപേർ ഔട്ട്ലറ്റിനകത്ത് കടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.പൊലീസെത്തി പരിശോധന നടത്തി.സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നു.