1

പൂവാർ: അത്യപൂർവ രോഗമായ എപ്ലാസ്റ്റിക് അനീമിയയ്ക്ക് ചികിത്സയിലായിരുന്ന കുഞ്ഞ് അനുഗ്രഹ ( നാലര വയസ് )കഴിഞ്ഞ ദിവസം യാത്രയായി. ആര്യനാട് സ്വദേശികളായ എം.ആർ.രാജേഷിന്റെയും ആർ.രാജിയുടെയും ഏകമകളായിരുന്നു . ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞാണ് അനുഗ്രഹ. രാജേഷ് നെല്ലിമൂട് മുലയൻതാന്നി ദേവീക്ഷേത്ര പൂജാരിയാണ്.

കുഞ്ഞിന്റെ ചികിത്സയ്ക്ക് ഭാരിച്ച തുക കണ്ടെത്താൻ രാജേഷിന് കഴിയാതെ വന്നപ്പോൾ നെല്ലിമൂട്ടിലെ ദേശസ്നേഹി ഗ്രന്ഥശാല സഹായത്തിനെത്തി. അവർ അനുഗ്രഹ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. തുക കണ്ടെത്താൻ ചികിത്സാ സഹായ സമിതി ഭാരവാഹികളായ വി.സുധാകരൻ, എം.പൊന്നയ്യൻ, വി.ആർ.ശിവപ്രകാശ്, ആർ. മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്യത്തിൽ നാടൊന്നിച്ചു .തുടർന്ന് അനുഗ്രഹയെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തെ ആംസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിനിടെ

പിടിപെട്ട അണുബാധ ജീവൻ കവരുകയായിരുന്നു.മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ നടക്കും.