
നാഗർകോവിൽ: ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ഈസ്റ്റ് രാമൻപുത്തൂർ അഭിരാമി ഗാർഡൻസ് സ്വദേശി സെൽവമണിയുടെ മകൻ രതീഷ് (32), ശുചീന്ദ്രം നങ്കയ് നഗർ ഭൂതലിംഗ പിള്ളയുടെ മകൻ സുബ്രഹ്മണി (24) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. നാഗർകോവിൽ ഡിവൈ.എസ്പി നവീൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരവണകുമാറിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 22 പവൻ ആഭരണങ്ങളും ഒരു കാറും ബൈക്കും പിടിച്ചെടുത്തു.രതീഷിന്റെ പേരിൽ ജില്ലയിൽ 11 കേസുകൾ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.