കിളിമാനൂർ:പഴയകു ന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികൾ പൂർത്തിയാക്കാൻ 5,53,1076 രൂപയുടെ ടെൻഡറിന് പഞ്ചായത്ത് ഭരണ സമിതി അംഗീകാരം നൽകി.കിളിമാനൂർ ടൗൺ യു.പി.എസിലെ പുതിയ കെട്ടിടത്തിൽ സാനിറ്റേഷൻ സൗകര്യം (4.38 ലക്ഷം),ഞാവേലിക്കോണം ടൗൺ പള്ളി പഞ്ചായത്ത് റോഡ്(1405006 ലക്ഷം), പഞ്ചായത്ത് ഓഫീസ് അടയൺ പി.എച്ച്.സി,അടയൺ എൽ.പി.എസ് എന്നിവിടങ്ങളിൽ തുമ്പൂർ മൊഴി കമ്പോസ്റ്റ് ബിൻ സ്ഥാപിക്കാൻ (8.73ലക്ഷം),അങ്കണവാടികളിൽ അറ്റകുറ്റപണി (4.30ലക്ഷം),ചാവേറ്റികാട് തൊട്ടിവിള റോഡ്(5.87 ലക്ഷം),അടയമൺ പി.എച്ച്.സി കാത്തിരിപ്പു കേന്ദ്രം (7.63ലക്ഷം),കൃഷിഭവൻ അറ്റകുറ്റപ്പണി (2.72 ലക്ഷ ), കാനറാ വൈദ്യുതി ശ്മശാനത്തിൽ മാലിന്യ നിർമാർജനം(4.06 ലക്ഷം ),പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ അറ്റകുറ്റ പണി (1.24 ലക്ഷം ),ആർട്ട് ഗാലറി സംരക്ഷണ മതിൽ വിപുലീ കരണം (2.29ലക്ഷം )തുടങ്ങിയ മേഖകകളിലാണ് തുക വിനിയോഗിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അറിയിച്ചു.