
കിളിമാനൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കുനേരെ ലഹരി മാഫിയ നടത്തിയ ആക്രമണത്തിൽ എ.ഐ.എസ്.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി മാർച്ചും യോഗവും സംഘടിപ്പിച്ചു.തിങ്കളാഴ്ച സ്കൂളിലെ വിദ്യാർത്ഥികൾക്കുനേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച എ.ഐ.എസ് എഫ് മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ ഈ സംഘം ആക്രമിച്ചിരുന്നു. പരിക്കേറ്റ എം.സിദ്ദിഖ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യോഗത്തിൽ എ.ഐ.എസ്. എഫ് മണ്ഡലം പ്രസിഡന്റ് തേജസ് അദ്ധ്യക്ഷനായി.സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു.എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി.അനീസ്, മണ്ഡലം സെക്രട്ടറി ടി.താഹ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.അനിൽകുമാർ ,എൽ.ആർ. അരുൺരാജ്,രതീഷ് വല്ലൂർ, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം എസ്.സുജിത് , ശ്രീരാഗ് അനീഷ്,സാഹിൽ,ശരൺ എന്നിവർ സംസാരിച്ചു.