
കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തി പണം കൈപ്പറ്റിയ കേസിൽ ഓംബുഡ്സ്മാൻ ശിക്ഷിച്ച കോൺഗ്രസ് പഞ്ചായത്തംഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും, പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി സുതാര്യമായി നടത്തണമെന്നാവശ്യപ്പെട്ടും വിവിധ സംഘടനകളുടെ സമരം പുരോഗമിക്കുന്നു. കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി നടത്തിയ മാർച്ചും ധർണയും സി.പി.എം ഏരിയാ സെക്രട്ടറിയും കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായ തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.രഘുനാഥൻ അദ്ധ്യക്ഷനായി.കർഷകസംഘം ഏരിയാ സെക്രട്ടറി വി.ബിനു, കെ.എസ്.കെ.ടി.യു ജില്ലാകമ്മിറ്റിയംഗം ജി.വിക്രമൻ,സി.പി.എം ലോക്കൽ സെക്രട്ടറി ബി.പ്രേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.വി.ശശിധരൻപിള്ള സ്വാഗതം പറഞ്ഞു.