sharanya
ശരണ്യ

കല്ലമ്പലം: മണമ്പൂർ പന്തടിവിള ഓങ്കാരത്തിൽ ശശാങ്കന്റെയും അജിതയുടെയും മകൾ ശരണ്യ (27) ട്രയിനിന് മുന്നിൽ ചാടിമരിച്ചു. ഭർത്തൃ പീഡനത്തെത്തുടർന്നാണെന്നാണ് ആരോപണം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 ഓടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രയിനിന്‍ മുന്നിൽ ചാടി ജീവനൊടുക്കിയത്. ചിതറിയ ശരീരം ചിറയിൻകീഴ്‌ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി .തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചിറയ്ക്കരതാഴം സ്വദേശിയായ വിനോദാണ് ശരണ്യയുടെ ഭർത്താവ്. ആറുമാസത്തിന് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് സംശയിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പീഡനം മൂലമാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശരത്താണ് ശരണ്യയുടെ സഹോദരൻ.

ഫോട്ടോ: ശരണ്യ