suvin

കല്ലമ്പലം: മോട്ടോർ ബൈക്ക് നിയന്ത്രണംതെറ്റി മതിലിലിടിച്ച് യുവാവ് മരിച്ചു. നാവായിക്കുളം പറകുന്ന് എം.എസ് മന്ദിരത്തിൽ പരേതനായ സുനിൽ കുമാറിന്റെയും രാജിയുടെയും മകൻ സുവിൻ (24) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 ഓടെ മുത്താന അമ്പിളിമുക്കിന് സമീപമായിരുന്നു അപകടം. സുവിൻ ഓടിച്ചിരുന്ന ബൈക്ക് റോഡിൽക്കിടന്ന കോഴി മാലിന്യത്തിൽ കയറി നിയന്ത്രണം തെറ്റി മതിലിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുവിൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മഞ്ജിമയാണ് സഹോദരി.

ഫോട്ടോ: അപകടത്തിൽ മരിച്ച സുവിൻ