തിരുവനന്തപുരം: ശ്രീപദ‌്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ജനുവുരി 2 വരെ ഭക്തജനങ്ങൾക്ക് ദദ്ധ്യാനം വഴിപാട് നടത്താം. ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി 60 രൂപ അടച്ച് വഴിപാടിന് ബുക്ക് ചെയ്യാമെന്ന് എക്സിക്യുട്ടിവ് ഓഫീസർ അറിയിച്ചു.
ദർശന സമയത്തിൽ മാറ്റം
ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടകരുടെ എണ്ണം കൂടിവരുന്നതിനാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വൈകിട്ടത്തെ ദർശനസമയം ഒരു മണിക്കൂർ നേരത്തെയാക്കി. ജനുവരി 20 വരെ വൈകിട്ട് 4 മുതൽ ദർശനം അനുവദിക്കും.