തിരുവനന്തപുരം: എയർപോർട്ട് ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയൽ അസോസിയേഷൻ 25ാം വാർഷിക സമ്മേളനം പെരുന്താന്നി മിത്രനികേതൻ ഓഡിറ്റോറിയത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.സംഘടനാ പ്രസിഡന്റ് പി.വി.ബിന്ദുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ആന്റണിരാജു കുടുംബ സഹായഫണ്ട് വിതരണം ചെയ്‌തു.തുടർന്ന് പുതിയ ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.