vict

നെയ്യാറ്റിൻകര: ഓലത്താന്നി വിക്ടറി വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം നെയ്യാറ്റിൻകര ലത്തീൻ രൂപത ശ്രുശ്രൂഷ കോർഡിനേറ്റർ വി.പി. ജോസ് ഉദ്ഘാടനം ചെയ്തു.സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ജനറൽ സെക്രട്ടറി രതീഷ്.റ്റി വെട്ടുവിളയിൽ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ പ്രേം, അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.അനിത, സ്കൂൾ മാനേജർ ഡി.രജീവ്, മാനേജ്മെന്റ് പ്രതിനിധി രാഹുൽ ആർ.പി, പ്രിൻസിപ്പൽ ജി.എസ് ജ്യോതികുമാർ, എച്ച് .എം.എം.ആർ. നിഷ, കൗൺസിലർ ഐശ്വര്യ, പി.റ്റി.എ പ്രസിഡന്റ് പ്രതാപൻ,പി.റ്റി.എ. വൈസ് പ്രസിഡന്റ് ബിനീഷ് എന്നിവർ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പുൽക്കൂട് പ്രദർശനവും സ്നേഹവിരുന്നും കലാ മത്സരങ്ങളും നടന്നു.