തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേംനസീർ സ്‌മൃതി 2023 ബ്രോഷർ സ്പീക്കർ എ.എൻ.ഷംസീർ പ്രകാശനം ചെയ്തു. സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ ഏറ്റുവാങ്ങി.സമിതി ട്രഷറർ ബാലചന്ദ്രൻ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ എന്നിവർ പങ്കെടുത്തു. പ്രേംനസീറിന്റെ 34ാം ചരമവാർഷികമായ ജനുവരി 16ന് തലസ്ഥാനത്താണ് പ്രേംനസീർ സ്മൃതി നടക്കുന്നത്. പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം, 2022 ലെ ഫിലിം അവാർഡ് എന്നിവ അന്ന് വിതരണം ചെയ്യും.