
ശിവഗിരി : മഹാതീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്ക് ശിവഗിരിയിൽ മൂന്ന് നേരവും ഭക്ഷണം നൽകും. ഗുരുപൂജാ പ്രസാദം അന്നദാനത്തിന് കാർഷിക വിളകളും പലവ്യജ്ഞനങ്ങളും സംഭാവന ചെയ്യാനും അവസരമുണ്ട്. ശിവഗിരി വഴിപാട് കൗണ്ടറിന് സമീപം ഇവ സമർപ്പിക്കാവുന്നതാണ്. വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വാഹനങ്ങളിൽ അരിയും പല വ്യജ്ഞനങ്ങളും പച്ചക്കറിയും തീർത്ഥാടന കാലത്ത് മുടങ്ങാതെ എത്തിച്ചുവരുന്നു. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥനെ ബന്ധപ്പെടാം. ഫോൺ: 9447551499.